KeralaInternational

വീട് അടഞ്ഞു കിടന്നത് കണ്ട് അന്വേഷണം, കാനഡയിൽ മലയാളി യുവതിയെ ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവിനെ കാണാനില്ല

തൃശൂർ: കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാനില്ലെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഡോണയുടെ വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button