Latest NewsKeralaNews

ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു, ഇന്റർകാസ്റ്റ് മാര്യേജ് ആയതിനാൽ പ്രശ്നങ്ങൾ: പ്രണയ സാഫല്യത്തെക്കുറിച്ച് നടി നയന

ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് നയന ജോസൻ. കൂടെവിടെ പരമ്പരയിലൂടെ ശ്രദ്ധ നേടിയ നയന ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഏറെനാള്‍ ആ​ഗ്രഹിച്ച പ്രണയസാക്ഷാത്കാരത്തെക്കുറിച്ചും വിവാഹനിശ്ചയം കഴിഞ്ഞെന്നുമുള്ള വിശേഷം നയന പങ്കുവയ്ക്കുന്നു.

‘ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങൾ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എൻ്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എൻ്റെ അഭിനിവേശത്തെ, എൻ്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. ഏറ്റവും ഒടുവിൽ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം. ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു’- ഭാവി വരൻ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചു.

read also: 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു: കുട്ടിയും സ്ത്രീയും മരിച്ചു, നാലുപേര്‍ക്ക് ഗുരുതര പരിക്ക്

നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

shortlink

Post Your Comments


Back to top button