Latest NewsKeralaNews

മൂവാറ്റുപുഴയില്‍ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്

തൊടുപുഴ: മൂവാറ്റുപുഴയില്‍ ഒമ്പതു പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. ഒമ്പതുപേരെയും തെരുവുനായ് ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു.

Read Also: പീച്ചി ഡാമില്‍ മരിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു, മരിച്ചത് മഹാരാജാസ് കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി

നായയുടെ ഉടമയ്‌ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. നായയുടെ ആക്രമത്തില്‍ പരിക്കേറ്റ് ഒമ്പതുപേരാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടികളടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്പലത്തില്‍ പോയവരും മദ്രസയില്‍ പോയി മടങ്ങി വരുകയായിരുന്ന കുട്ടികള്‍ക്കും ജോലിക്ക് ഇറങ്ങിയവര്‍ക്കുമാണ് നായയുടെ ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button