Latest NewsKerala

പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു, കേരളത്തെ നടുക്കി കൊടും ക്രൂരത

കൊച്ചി: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. സമീപപ്ര​ദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഇതിനിടെ, ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിയുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്‌മെന്റിൽ നിന്നും ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്.

ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു ഡ്രൈവറാണ് ആദ്യം ഈ പൊതി കണ്ടത്. മാലിന്യമാണെന്ന് കരുതി ശുചീകരണ തൊഴിലാളികളെ അറിയിച്ചു. ചോര കണ്ടതോടെ സംശയം തോന്നിതുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കൊറിയർ പാക്കറ്റിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ എറിഞ്ഞിരിക്കുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്‌ളാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

ചോരമണമുള്ള ആൺകുഞ്ഞാണ് ആ പൊതിക്കുള്ളിലെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ സമീപവാസികൾ പറയുന്നു. ഏഴുനിലയുള്ള കെട്ടിടത്തിൽ നിന്നാണ് പൊതി എറിഞ്ഞത്. ഫ്ലാറ്റിൽ ഗർഭിണികൾ ആരുമില്ലായിരുന്നുവെന്നാണ് ആശ വർക്കർമാരടക്കം പറയുന്നത്. മൂന്ന് ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും വിവരമുണ്ട്. തുടർ അന്വേഷണം പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button