Latest NewsUSANewsInternationalCrime

വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഹൈ‌സ്‌കൂള്‍ അദ്ധ്യാപിക പിടിയില്‍

വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് അലെക്‌സ ലൈംഗികബന്ധത്തിലേർപ്പെട്ടതായി പൊലീസ്

ലൂസിയാന: സ്വന്തം വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഹൈ‌സ്‌കൂള്‍ അദ്ധ്യാപിക പിടിയില്‍. യുഎസിലെ ലൂസിയാന സ്വദേശിയായ അലെക്‌സാ വിംഗർട്ടറിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്.

സെന്റ് താമനി പാരിഷ് സ്‌കൂളിലെ അദ്ധ്യാപികയായ യുവതി വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്നവെന്ന പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് സ്ലൈഡല്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അലെക്‌സ വിദ്യാർത്ഥികള്‍ക്കുവേണ്ടി സ്വകാര്യ ബാറിലെത്തി മദ്യം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആണ്‍കുട്ടികള്‍ക്ക് യുവതി തന്റെ നഗ്നച്ചിത്രങ്ങള്‍ നിരന്തരമായി അയച്ചുക്കൊടുത്തതായും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

read also: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവം: പ്രതി പിടിയില്‍

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് അലെക്‌സ ലൈംഗികബന്ധത്തിലേർപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മൊഴി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി സ്കൂള്‍ അധികൃതരും രംഗത്തെത്തി.

യുവതി ഇപ്പോള്‍ സ്കൂളിലെ അദ്ധ്യാപികയല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button