കണ്ണൂര്‍: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മേയര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ആര്യ രാജേന്ദ്രനെതിരെ സൈബര്‍ അതിക്രമം നടക്കുകയാണെന്നും ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് പറഞ്ഞു.
മഹാനായ വ്യക്തിയായി ഡ്രൈവറെ മാറ്റുകയാണെന്നും വി.കെ സനോജ് ആരോപിച്ചു. ‘ആര്യ രാജേന്ദ്രനെതിരെ ഇപ്പോള്‍ നടക്കുന്നത് ആസൂത്രിത നീക്കമാണ്. സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ്. സംഭവത്തില്‍ ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ഡ്രൈവറാണ് മോശമായി പെരുമാറിയത്. ലൈംഗിക അധിക്ഷേപമുണ്ടായാല്‍ ചോദ്യം ചെയ്യുക തന്നെ വേണം. ആര്യയുടേത് ശരിയായ പ്രതികരണമാണ്. പെണ്‍കുട്ടികള്‍ ആര്യ പ്രതികരിച്ച രീതിയില്‍ തന്നെ പ്രതികരിക്കണം. മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്‌ഐ ശക്തമായി കൈകാര്യം ചെയ്യും’, വികെ സനോജ് പറഞ്ഞു.
Post Your Comments