Latest NewsKeralaNews

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാക്കി മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ

കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാക്കി മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്‌സിന്‍ നല്‍കാതിരുന്നതെന്ന് ചാണ്ടി ഉമ്മന്‍ ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.

Read Also: മെമ്മറി കാര്‍ഡ് കാണാതായതില്‍ ദുരൂഹതയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു:സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു

വാക്‌സിന്റെ പാര്‍ശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നല്‍കിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്‌സിന്‍ നല്‍കാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button