പട്ന : ബജ്റംഗബലി കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാർത്ഥിയുടെ പോസ്റ്റർ. ബിഹാറിലെ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി സഞ്ജയ് കുമാറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ഹനുമാൻ പ്രത്യക്ഷപ്പെട്ടത്.
ഹനുമത് ജയന്തി ദിനത്തിലിറങ്ങിയ പോസ്റ്ററിൽ . ഭക്ത ജനങ്ങളുടെയും വിശ്വാസികളുടെയും വികാരങ്ങൾ ഉൾക്കൊള്ളുക എന്ന അടവ് നയമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിമർശനം. ബിഹാറിൽ ഇന്‍ഡ്യാ സഖ്യം സിപിഐഎമ്മിന് അനുവദിച്ച ഏക സീറ്റാണ് ഖഗഡിയയിൽ. ഇരുപതു വർഷത്തിനു ശേഷം ബിഹാറിൽ നിന്നൊരു സിപിഐഎം അംഗത്തെ ലോക്സഭയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും.
Post Your Comments