Latest NewsKeralaNews

വസ്തുത അറിയാൻ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ല, കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍

താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്

തിരുവനന്തപുരം: നടുറോഡിൽ കെഎസ്‌ആർടിസി ബസ് ഡ്രൈവറുമായി മേയർ ആര്യ രാജേന്ദ്രൻ തർക്കത്തിലേർപ്പെട്ടത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു സ്ത്രീയെന്ന നിലയില്‍ വസ്തുത അറിയാൻ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ലെന്നു മേയർ പറഞ്ഞു. ഡ്രൈവർക്കെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണയെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്.

read also: മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം: ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസയച്ച്‌ ഇപി ജയരാജന്‍

യോഗത്തിനിടയിൽ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് സൈബർ ആക്രമണമാണെന്നും വിതുമ്പലോടെ ആര്യ രാജേന്ദ്രൻ മറുപടിയായി പറഞ്ഞു. ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മേയർക്കെതിരായ മുൻകാല ആരോപണങ്ങളും ബിജെപി കൗണ്‍സിലർമാർ ഉയർത്തി. പ്രതിരോധവുമായി ഭരണപക്ഷം കൂടി രംഗത്ത് എത്തിയതോടെ ചേരി തിരിഞ്ഞുള്ള വാക്കേറ്റമായി. വാക്പോരിനിടെ ആര്യയും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ വസ്തുത അറിയാൻ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. എന്നാല്‍, മേയർ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ മറുപടി നല്‍കി.

താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണ്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താനും കുടുംബവും നേരിടുന്നത്. ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ല. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മേയര്‍ പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചത്. നിയമപരമായി മുന്നോട്ട് പോകുമെന്നും മേയർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button