Latest NewsKeralaNewsLife StyleHome & Garden

പാറ്റശല്യം കാരണം ബുദ്ധിമുട്ടുകയാണോ? മരുന്ന് വീട്ടില്‍ തന്നെ ഉണ്ടാക്കാം

ബേക്കിംഗ് സോഡ പാറ്റകളെ കൊല്ലും

പാറ്റയെ വീട്ടില്‍ നിന്ന് ഓടിക്കാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. അതിനായി ചില വഴികൾ അറിയാം. ഭക്ഷണാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുക, എച്ചില്‍ പാത്രങ്ങള്‍ അപ്പപ്പോള്‍ കഴുകിവെക്കുക, മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം അടച്ചുവെക്കുക തുടങ്ങിയ ശീലിച്ചാൽ പാറ്റശല്യം കുറയ്ക്കാം. പാറ്റകളെ കൊല്ലാനുള്ള സ്പ്രേകളും ഗുളികകളുമെല്ലാം വാങ്ങാൻ കിട്ടുന്നതാണ്. എന്നാൽ ഇവ കെമിക്കലുകള്‍ അടങ്ങിയവയാണ്. പാറ്റകളെ ഓടിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില മരുന്നുകളെക്കുറിച്ച് അറിയാം.

read also: ‘ബി.ജെ.പി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് ആണ് ആഗ്രഹം, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേ ഉള്ളൂ’: ദിയ

ബേക്കിംഗ് സോഡയും പഞ്ചസാരയും തുല്യ അളവില്‍ എടുത്ത് ഒരു പാത്രത്തിലാക്കി പാറ്റകള്‍ കൂടുതലായി കാണുന്ന ഇടങ്ങളില്‍ വെക്കുന്നത് പാറ്റകളെ ഒഴിവാക്കാൻ സഹായിക്കും. പഞ്ചസാരക്ക് പകരം തേനോ മധുരമുള്ള മറ്റെന്തെങ്കിലുമോ ഉപയോഗിക്കാം. ബേക്കിംഗ് സോഡ പാറ്റകളെ കൊല്ലും. വീട്ടില്‍ കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല.

പാറ്റശല്യം ഇല്ലാതാക്കാന്‍ കെമിക്കലുകള്‍ ഇല്ലാത്ത, പ്രകൃതിദത്തമായ മറ്റൊരുവഴിയാണ് എസെന്‍ഷ്യല്‍ ഓയിലുകള്‍. ഒരു സ്േ്രപ ബോട്ടിലില്‍ സൈപ്രസ് എണ്ണ, ടീ ട്രീ എണ്ണ, സിട്രോണെല്ല അല്ലെങ്കില്‍ കര്‍പ്പൂര തുളസിയെണ്ണ എന്നിവ സമാസമം എടുത്ത് പാറ്റകളില്‍ നേരിട്ടും അവ വരുന്ന ഇടങ്ങളിലും അടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button