Latest NewsKeralaNews

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് : സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോള്‍ കേരളത്തില്‍ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

Read Also: കോതമംഗലത്തെ സാറാമ്മയുടെ ജീവനെടുത്തത് ആര്? ഫാത്തിമ കൊലക്കേസ് പ്രതികളല്ല അതെന്ന് ഉറപ്പിച്ച് പൊലീസ്

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളില്‍ നീണ്ട നിരയുണ്ട്. നഗര മേഖലകളില്‍ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതല്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.

ചിലയിടങ്ങളില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ

1. തിരുവനന്തപുരം-64.40
2. ആറ്റിങ്ങല്‍-67.62
3. കൊല്ലം-65.33
4. പത്തനംതിട്ട-62.08
5. മാവേലിക്കര-64.27
6. ആലപ്പുഴ-70.90
7. കോട്ടയം-64.14
8. ഇടുക്കി-64.57
9. എറണാകുളം-65.53
10. ചാലക്കുടി-69.05
11. തൃശൂര്‍-68.51
12. പാലക്കാട്-69.45
13. ആലത്തൂര്‍-68.89
14. പൊന്നാനി-63.39
15. മലപ്പുറം-67.12
16. കോഴിക്കോട്-68.86
17. വയനാട്-69.69
18. വടകര-69.04
19. കണ്ണൂര്‍-71.54
20. കാസര്‍ഗോഡ്-70.37

 

shortlink

Related Articles

Post Your Comments

Related Articles


Back to top button