ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും വോട്ടിംഗ് കനക്കുന്നു.ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 02.15 വരെ 46.02 ശതമാനം ആണ്. സംഘർഷമേതുമില്ലാതെ ആദ്യ പകുതി കടന്നു. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.
അതേസമയം, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിരുന്നത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് 2 വ്യത്യസ്ത വിധികളാണ് പ്രസ്താവിച്ചത്.
Leave a Comment