തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച്ച സംസ്ഥാനത്ത് പൊതുഅവധി. എന്നാല്‍ എന്തെല്ലാം
ഈ ദിനത്തില്‍ തുറന്നിരിക്കുകയും അടച്ചിരിക്കുകയും ചെയ്യുമെന്ന് അറിയുമോ?
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി തോട്ടം മേഖലകള്‍ക്ക് നിര്‍ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും വോട്ടെടുപ്പിന്റെ ദിവസം തുറന്ന് പ്രവര്‍ത്തിക്കില്ല. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ, കുറവ് വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്. അതേസമയം നേരത്തെ തന്നെ കേരളത്തില്‍ മദ്യനിരോധനവും പ്രഖ്യാപിച്ചിരുന്നു. 24ന് വൈകീട്ട് ആറ് മണി മുതല്‍ തന്നെ മദ്യവില്‍പ്പന ശാലകള്‍ അടച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേക്കാണ് മദ്യവില്‍പ്പന ശാലകള്‍ അടച്ചിടുന്നത്.
വോട്ടെടുപ്പ് ദിനമായ 26ന് വൈകീട്ട് ആറ് മണി കഴിഞ്ഞ് മാത്രമേ മദ്യവില്‍പ്പന ശാലകള്‍ തുറക്കൂ.അതേസമയം റീപോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ടെണ്ണുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ അവധിയായിരിക്കും. അതേസമയം ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം ഭാഗികമായോ പൂര്‍ണമായോ തന്നെ വോട്ടിംഗ് ദിനം തുറക്കും.
ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഇത്തരം സ്ഥാപനങ്ങള്‍ക്ക് ചെയ്ത് കൊടുക്കും. ഭാഗികമായ അവധിയായിരിക്കും അനുവദിക്കുക. അതുപോലെ ഹോട്ടലും റെസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കും. ഇവര്‍ക്കും വോട്ട് ചെയ്യാനുള്ള ഇടവേളകള്‍ അനുവദിച്ചേക്കും. അതുപോലെ സിനിമാ തിയേറ്ററുകളും വോട്ടിംഗ് ദിനത്തില്‍ തുറക്കും.
Post Your Comments