കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. മട്ടന്നൂർ കൊളാരിയിൽ ആണ് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. നാട്ടുകാരാണ് ബോംബ് ശേഖരം ശ്രദ്ധയിൽ പെട്ട് വിവരം പോലീസിനെ അറിയിക്കുന്നത്.
പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ഉടനടി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു. ഇത് ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സിപിഐഎം ആരോപിച്ചു. എന്നാല്‍ ഇതുവരെ പോലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇത് സിപിഎമ്മിന്റേതാണെന്ന് ആർഎസ്എസ് വൃത്തങ്ങൾ ആരോപിച്ചു.
ബോംബുകള്‍ ഈ അടുത്ത കാലത്ത് തന്നെ നിര്‍മിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments