കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ബിഹാര്‍ റോബിന്‍ഹുഡ് മുഹമ്മദ് ഇര്‍ഫാന്‍ ആള് ചില്ലറക്കാരനല്ല. കായംകുളം കൊച്ചുണ്ണിയുടെ സ്വഭാവങ്ങളാണ് ഇയാള്‍ക്കുള്ളത്. സമ്പന്നരുടെ വീട്ടില്‍ നിന്ന് മോഷ്ടിക്കുന്ന പണവും സ്വര്‍ണവും കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കള്ളന്‍.
നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ കല്യാണം, കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണം, എന്നിവയ്ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതാണ് ഇര്‍ഫാന്റെ രീതി. ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ ജോഗിയ സ്വദേശിയാണ് ഉജ്വല്‍ എന്ന മുഹമ്മദ് ഇര്‍ഫാന്‍. സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം ബൈക്കില്‍ സഞ്ചരിച്ചാണ് മോഷണം നടത്തുന്നതെങ്കില്‍ സീതാമര്‍ഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോര്‍ഡ് വച്ച കാറായിരുന്നു മുഹമ്മദ് ഇര്‍ഫാന്റെ കൈവശം. ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്.
മോഷണക്കേസുകളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഇര്‍ഫാന്‍ വെറുതെയിരിക്കില്ല. അടുത്ത നഗരം ലക്ഷ്യംവച്ച് നീങ്ങും. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നിന്നാണ് ഇയാള്‍ പിടിയിലായത്. പൂനെയിലെ മോഷണത്തില്‍ പിടിയിലാവുമ്പോള്‍ റോബിന്‍ഹുഡ് സിനിമകളില്‍ ആകൃഷ്ടനായാണ് താന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു.
മോഷണശേഷം കാറില്‍ രക്ഷപ്പെട്ട ഇര്‍ഫാനെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കള്ളനെ പിടികൂടുന്നതില്‍ നിര്‍ണായകമായി.
Post Your Comments