Latest NewsKeralaNews

ആസിഡ് ആക്രമണത്തില്‍ യുവാവ് മരിച്ചു, ആക്രമണം നടത്തിയത് ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍

കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.

Read Also: സുരേഷ് ഗോപിയെ പൂരത്തിന്റെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചു: കെ മുരളീധരന്‍

ഇടുക്കി അയ്യപ്പന്‍കോവില്‍ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയില്‍ വീട്ടില്‍ സാബു ദേവസ്യ, കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ രാജു എന്ന് വിളിക്കുന്ന പ്രസീദ്. ജി എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേര്‍ന്ന് വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശിയായ സുമിത്തിനെ പൊന്തമ്പുഴ വനത്തില്‍ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സാബു ദേവസ്യ യുവാവുമായി മണിമലയില്‍ നിന്ന് ബസില്‍ കയറി പൊന്തമ്പുഴ വനത്തില്‍ ആളില്ലാത്ത ഭാഗത്ത് എത്തുകയും അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേര്‍ന്ന് യുവാവിന് മദ്യം നല്‍കുകയും ശേഷം കയ്യില്‍ കരുതിയിരുന്ന ആസിഡ് ശരീരത്തിലേയ്ക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ മുഖത്തിനും കഴുത്തിനും ശരീരത്തിലും സാരമായി പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാബു ദേവസ്യക്ക് യുവാവിനോട് മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇത്തരത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു.

മാര്‍ച്ച് മാസം 30ന് സമാനമായ രീതിയില്‍ യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ വനത്തില്‍ എത്തിച്ചുവെങ്കിലും അന്ന് കൊലപാതക ശ്രമം നടത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പ്രതികളില്‍ ഒരാളായ പ്രസീദിന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button