Latest NewsKeralaNews

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച: മുഹമ്മദ് ഇര്‍ഷാദ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read Also: ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് പോലീസ്

ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. വീടിന്റെ പുറകുവശത്തെ ജനലിന്റെ സ്ലൈഡിങ് ഡോര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.

തുടര്‍ന്ന് അകത്തെ മുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോയി. മറ്റൊരു മുറിയില്‍ നിന്ന് കുറച്ച് പണവും മോഷ്ടിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പിന്നില്‍ കേരളത്തിന് പുറത്ത് നിന്നുള്ളവരാണോ ഒന്നില്‍ കൂടുതല്‍ പേര്‍ കൃത്യത്തിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button