
പത്തനംതിട്ട: ആറന്മുളയില്‍ മരിച്ച സ്‌ത്രീയുടെ പേരില്‍ മരുമകള്‍ വോട്ട് രേഖപ്പെടുത്തിയെന്നു പരാതി. മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. രണ്ട് പോളിംഗ് ഓഫീസർമാരെയും ബി എല്‍ ഒയെയുമാണ് ജില്ലാ കളക്‌ടർ സസ്‌പെൻഡ് ചെയ്തത്.
ബി എല്‍ ഒ അമ്പിളി, പോളിംഗ് ഓഫീസർമാരായ ദീപ, കല എസ് തോമസ് എന്നിവർക്കെതിരെയാണ് കള്ളവോട്ട് പരാതിയില്‍ കളക്‌ടർ നടപടി സ്വീകരിച്ചത്. കാരിത്തോട്ട സ്വദേശിയായ അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി.
read also: അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8 ജില്ലകളില്‍ മഴ, ശക്തമായ കാറ്റും തീവ്ര ഇടിമിന്നലും ഉണ്ടാകും
ആറുവർഷം മുൻപാണ് അന്നമ്മ മരിച്ചത്. കള്ളവോട്ട് പരാതിയുമായി എല്‍ ഡി എഫ് ആണ് രംഗത്തെത്തിയത്. മരിച്ച സ്‌ത്രീയുടെ പേരില്‍ രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്‌ടർ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ തെറ്റുപറ്റിയെന്ന് ബി എല്‍ ഒ സമ്മതിച്ചു. മരുമകളായ അന്നമ്മ കിടപ്പ് രോഗിയാണ്. ഇവർക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. സീരിയല്‍ നമ്പർ എഴുതുന്നതിനിടെ മാറിപോവുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ പലതവണ അപേക്ഷ നല്‍കിയിരുന്നുവെന്നും ബി എല്‍ ഒ പറയുന്നു.
Post Your Comments