ലഖ്നൗ: ഹൃദയാഘാതത്തെ തുടര്‍ന്നു ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു. 71 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഇന്നലെയായിരുന്നു മൊറാദാബാദിലെ തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാര്‍ഥിയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വക്താവും അറിയപ്പെടുന്ന വ്യവസായിയുമായിരുന്ന സര്‍വേഷ് എംപിയായും അഞ്ച് തവണ എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Post Your Comments