ദുബായ്: യുഎഇയിലെ കനത്തമഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ അവതാളത്തിലായി. ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവര്‍ത്തനം ഉടന്‍ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. എയര്‍പോര്‍ട്ടിന്റ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തില്‍ ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസിയും ഹെല്‍പ്‌ലൈന്‍ നമ്പറുകളും ആരംഭിച്ചു.
യുഎഇയില്‍ പെയ്ത കനത്തമഴ മൂന്ന് ദിവസമായി ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് ഇപ്പോഴും പുനരാരംഭിച്ചിട്ടുളളത്. കണ്‍ഫേംഡ് യാത്രക്കാര്‍ മാത്രം വിമാനത്താവളത്തിലെത്താന്‍ ഇന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ദുബായ് വഴിയുള്ള കണക്ഷന്‍ വിമാനങ്ങളുടെ ചെക് – ഇന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇന്ന് അര്‍ധരാത്രി വരെ താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.
Leave a Comment