ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന ആംആദ്മി പാർട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇഡി വിശദീകരണവുമായി രംഗത്തെത്തിയത്.
വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ശേഷം എം.എൽ.എയെ വിട്ടയച്ചെന്ന് ഇ.ഡി വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അമാനത്തുള്ള ഖാനും പിന്നീട് സ്ഥിരീകരിച്ചു.
ഓഖ്‌ല എം.എൽ.എയായ അമാനത്തുള്ള ഖാൻ 2018-2022 കാലത്ത്ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചും ബോർഡ് വസ്‌തുക്കൾ അന്യായമായി പാട്ടത്തിന് നൽകിയും അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് നേരത്തെ സി.ബി.ഐ കേസെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് എം.എൽ.എയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. . ഇ.ഡിയും സി.ബി.ഐയും ഇദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്‌തിരുന്നു. ഇന്നലെ ഖാന്റെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരായത്.
Post Your Comments