Latest NewsKerala

ഗേറ്റിന് മുന്നിലെ ബൂത്ത് കമ്മറ്റി ഓഫീസ് മാറ്റണമെന്നാവശ്യപ്പെട്ടു: സിപിഐ പ്രവര്‍ത്തകര്‍ ദമ്പതികളെ വീട്ടില്‍ കയറി തല്ലി

ആലപ്പുഴ: സിപിഐ പ്രവർത്തകർ ദമ്പതികളെ വീട്ടിൽ കയറി തല്ലിയതായി പരാതി. ആലപ്പുഴ ജില്ലയിലെ വയലാറിലാണ് സംഭവം. മോഹനൻ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

മോഹനൻ കുട്ടിയും ഉഷയും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അസഭ്യവാക്കുകൾ വിളിക്കുന്നതും പരസ്പരം കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. എൽഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് വീടിൻറെ ഗേറ്റിന് മുന്നിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനൻ കുട്ടിയുടെ വിശദീകരണം.

തലക്കിട്ട് ഇടിക്കുകയും, ചവിട്ടുകയും, കൈ പിടിച്ച് തിരിക്കുകയും, അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ഇവർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button