Latest NewsKerala

മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ നിൽക്കവേ കുഴഞ്ഞു വീണു മരിച്ചു

ചേർത്തല: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെയാണ് മുൻ അധ്യാപികയായ ത്രേസ്യാമ്മ കുഴഞ്ഞു വീണത്.

ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസ്, നിമിഷ എന്നിവരാണ് മക്കൾ.

നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. 22 ലക്ഷം രൂപയാണ് നിധി തട്ടിയെടുത്തതെന്നാണ് പരാതി. പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന വാഗ്ദാനം ചെയ്തായിരുന്നു നിധി പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button