Latest NewsIndiaNews

വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ചും മര്‍ദ്ദിച്ചും ഭാര്യയും ബന്ധുക്കളും

ലക്‌നൗ: വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യ. ഭാര്യ തിളച്ച വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ ബന്ധുക്കള്‍ ടെറസില്‍ നിന്ന് തള്ളിയിടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. ആശിഷ് റായ് എന്ന യുവാവിനാണ് ഭാര്യയുടേയും ബന്ധുക്കളുടേയും ആക്രമണത്തില്‍ പരിക്കേറ്റത്.

Read Also: മുകുന്ദൻ നായരെന്ന പേരിൽ കോളജ് അധ്യാപികയെ വിവാഹം ചെയ്ത് 10 ലക്ഷവും 101 പവനും തട്ടി: ഷാജഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ആശിഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിചരണത്തിനായി നഗരത്തിലെ മഹര്‍ഷി ദേവ്രഹ ബാബ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അസുഖബാധിതനായ സഹോദരനെ കാണാന്‍ ഭാര്യ അമൃതയുടെ അഭ്യര്‍ത്ഥനപ്രകാരം ഏപ്രില്‍ 13ന് ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് ആശിഷ് പറയുന്നു. വീട്ടില്‍ എത്തിയപ്പോള്‍ രാത്രി താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രി അമൃത അടുക്കളയില്‍ നിന്ന് തിളച്ച വെള്ളം എടുത്ത് തന്റെ മേല്‍ ഒഴിക്കുകയായിരുന്നുവെന്ന് ആശിഷ് പറയുന്നു.

ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യാപിതാവ് തന്നെ മര്‍ദ്ദിച്ചെന്നും ഭാര്യാസഹോദരന്‍ തന്നെ ടെറസില്‍ നിന്ന് തള്ളിയിട്ടെന്നും ആഷിഷ് കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെയും ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഭീം കുമാര്‍ ഗൗതം അറിയിച്ചു. സംഭവത്തില്‍ ഭാര്യ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും തുടര്‍നടപടികള്‍ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button