
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 32 വർഷം തടവും 1.80 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 1 വർഷം അധിക തടവിനും കോടതി വിധിച്ചിട്ടുണ്ട്.
2019ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായ ഇയാള്‍, പെണ്‍കുട്ടിയെ വാടക വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കൊലപാതക ശ്രമമുള്പ്പെടയുള്ള കേസുകളില്‍ പ്രതിയാണ് ജ്യോതിഷെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.
Post Your Comments