USALatest NewsNewsInternational

ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിയുന്ന യുവാവിനെ കണ്ടെത്തുന്നവര്‍ക്ക് 2.1 കോടി രൂപ പ്രതിഫലം

മേരിലാൻഡിലെ ഹാനോവറിലെ ഡോണട്ട് കടയില്‍ ജോലി ചെയ്യുകയായിരുന്നു ഭദ്രേഷ്കുമാറും ഭാര്യ പാലക്കും

വാഷിങ്ടണ്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ യുവാവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 2.1 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ. ഭദ്രേഷ്‍കുമാർ ഛേതൻഭായ് പട്ടേൽ എന്ന ഇന്ത്യൻ വംശജനാണ് എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പെട്ടത്.

read also: നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ പാളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

മേരിലാൻഡിലെ ഹാനോവറിലെ ഡോണട്ട് കടയില്‍ ജോലി ചെയ്യുകയായിരുന്നു ഭദ്രേഷ്കുമാറും ഭാര്യ പാലക്കും. കടയില്‍ വെച്ച്‌ കറിക്കത്തികൊണ്ട് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു ഇയാള്‍. 2015 ലാണ് കൊലപാതകം നടന്നത്. അന്ന് 24 വയസായിരുന്ന ഭദ്രേഷിന്. രാത്രി ഷിഫ്റ്റില്‍ ആളുകള്‍ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അരുംകൊല. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിനെ തുടർന്ന് 2015 ഏപ്രിലില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button