CinemaMollywoodLatest NewsKeralaNewsEntertainment

നടി ശോഭന സജീവ രാഷ്ട്രീയത്തിലേക്ക്? വിഷുക്കൈനീട്ടം നൽകി രാജീവ് ചന്ദ്രശേഖര്‍

നടി ശോഭന സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം ചർച്ചകളോട് പ്രതികരിക്കുകയാണ് നടി ശോഭന. ആദ്യം മലയാളം നന്നായി പഠിക്കട്ടേയെന്നും ഇപ്പോള്‍ താന്‍ നടി മാത്രമാണെന്നും ശോഭന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് പറഞ്ഞു. ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടി പറഞ്ഞു. പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെ. ഇപ്പോള്‍ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞു.

ശോഭനയ്ക്ക് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്‍കി. ശോഭന എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുരോഗതി വേണം. മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ശോഭന നല്‍കുന്ന സപ്പോര്‍ട്ടിനു സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടി ശോഭന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കില്ലെന്ന് ശശി തരൂര്‍ എംപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥികളായി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നത് നിരാശയില്‍ നിന്നാണെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും തരൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button