
മലയാളത്തിന്റെ പ്രിയതാരമാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെയാണ് ഷൈൻ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പ്രതിശ്രുത വധു തനുവിനൊപ്പം പൊതുവേദിയിൽ ഷൈൻ എത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംശയം ഇരുവരും വേർപിരിഞ്ഞോ എന്നാണ്. അതിനു കാരണം ഷൈനിന്റെയും തനുവിന്റെയും പ്രൊഫൈലില്‍ നിന്നും ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും അപ്രത്യക്ഷമായതാണ്.
read also: കോണ്‍ഗ്രസിന് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകി പ്രവര്‍ത്തകര്‍, 400ഓളം പ്രവർത്തകർ രാജിവച്ചു
ചിത്രങ്ങൾ ഇരുവരും ഡിലീറ്റ് ചെയ്തത് ആണോ, വിവാഹത്തിന് മുൻപേ വേർപിരിഞ്ഞോ എന്ന സംശയങ്ങളാണ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്. തങ്ങള്‍ വേര്‍പിരിഞ്ഞോ എന്നൊന്നും ഇരുവരും സ്ഥിരീകരിച്ചിട്ടുമില്ല. പതിവുപോലെ സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്.
Post Your Comments