Latest NewsKeralaNewsCrime

വീടിനുള്ളിൽ കയറി രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി

ഹരിപ്പാട്: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഡാണാപ്പടി ജങ്ഷന് സമീപമാണ് സംഭവം.

വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ സമീപത്തുള്ള കടയില്‍ കയറി ഒളിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരും പൊലിസും ചേർന്ന് ഇയാളെ പിടികൂടി.

read also: വളരെ വിഷമത്തോടു കൂടിയാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്: വിനീത് ശ്രീനിവാസൻ

പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും അതിനാല്‍ പേരും മറ്റു വിവരങ്ങളും യഥാർത്ഥമാണോ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button