Latest NewsKeralaNewsEntertainment

വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: ലക്ഷ്മി നായർ

മസിൽ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു

വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കിയും ട്രാവൽ വ്ലോ​ഗുകൾ ചെയ്തും സോഷ്യൽ മീഡിയയിൽ സജീവമായ അധ്യാപിക കൂടിയായായ ലക്ഷ്മി നായർക്ക് ആരാധകർ ഏറെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി വീഡിയോകൾ ഒന്നും പങ്കുവയ്ക്കാറില്ല. അതിന്റെ കാരണം തുറന്നു പറയുകയാണ് താരമിപ്പോൾ.

read also: സംസാരശേഷി ഇല്ലാത്ത പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

‘സന്തോഷം മാത്രമല്ല സങ്കടങ്ങളുണ്ടാകുമ്പോഴും അത് പങ്കുവെക്കണമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാൻ പറ്റിയില്ല. അതിന് ചില കാരണങ്ങളുണ്ട്. പൊതുവെ ആഴ്ചയിൽ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാൻ കുറച്ച് ഓവർ ആക്ടീവായിരുന്നു. അതിനിടയിൽ എനിക്ക് ഒരു ബാക്ക് പെയിൻ വന്നു. ആശുപത്രിയിൽ പോയി എക്സറേയൊക്കെ എടുത്തു. ആശുപത്രി അധികൃതർ സീരിയസായി ഒന്നും കണ്ടില്ല.

മസിൽ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് പെയിൻ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാൻ‌ വീണ്ടും യാത്രകളും സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി എംആർഐ എടുക്കാമെന്ന് സ്വയം തീരുമാനിച്ചു. എമർജൻസിയിലാണ് കേറിയത്. ഓർത്തോ ഡോക്ടേഴ്സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആർഐ, എക്സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയ്ൻ സർജനെ കണ്ടു. ആ സമയത്ത് വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു. ഇപ്പോൾ നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകളുണ്ട്. റെസ്റ്റാണ് പറഞ്ഞിരിക്കുന്നത്. കാലിന്റെ പാദത്തിന് നീരുണ്ടെങ്കിലും വേദന നന്നായി കുറഞ്ഞു. വാക്കർ ഉപയോ​ഗിച്ചാണ് നടക്കുന്നത്. അടുത്ത കാലത്ത് ഞാൻ ആറ് കിലോ കൂടിയതും വേദനയ്ക്ക് കാരണമായി. ശരീരഭാരം കുറക്കാനും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

തന്റെ കൊച്ചു മകളായ സരസ്വതിയെ എടുക്കാൻ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടർ നിർ‌ദേശിച്ചിട്ടുണ്ട്’, ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button