Latest NewsKeralaNews

നിങ്ങൾ പറയുന്ന വിവരക്കേട് വള്ളിപുള്ളി വിടാതെ വിഴുങ്ങാൻ വിവരദോഷികളോ അടിമകളോയല്ല ഇവിടെയുള്ളവർ: രാഹുൽ മാങ്കൂട്ടത്തിൽ

സ്ഫോടനത്തോടെ ചിന്നിച്ചിതറിയത് നിങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ശരീരം മാത്രമല്ല

കൊച്ചി : പാനൂർ ബോബ് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിനു പോയ ആളാണെന്ന് പറഞ്ഞ എം വി ഗോവിന്ദനു മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രക്ഷാപ്രവർത്തനത്തിനു പോകുന്ന ‘നിരപരാധികളെ’ അറസ്റ്റ് ചെയ്യുന്ന കഴിവ്കെട്ടവരാണ് പിണറായിയുടെ പോലീസ് എന്നാണോ നിങ്ങൾ പറഞ്ഞു വെക്കുന്നത് എന്ന് രാഹുൽ ചോദിക്കുന്നു.

read also: ‘പാനൂർ സ്ഫോടനത്തിന് പിന്നിൽ കുടിപ്പക, അതിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ തറ രാഷ്ട്രീയം’: എം വി ജയരാജൻ

കുറിപ്പ് പൂർണ്ണ രൂപം

ബോംബ് നിർമ്മാണത്തിനിടയുണ്ടായ സ്ഫോടനത്തിനെ തുടർന്ന് അറസ്റ്റിലായ DYFI പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിനു പോയ ആളാണെന്ന് CPM സെക്രട്ടറി MV ഗോവിന്ദൻ പറയുന്നത് കേട്ടു.

ശ്രീ ഗോവിന്ദൻ, അങ്ങനെ രക്ഷാപ്രവർത്തനത്തിനു പോകുന്ന ‘നിരപരാധികളെ’ അറസ്റ്റ് ചെയ്യുന്ന കഴിവ്കെട്ടവരാണ് പിണറായിയുടെ പോലീസ് എന്നാണോ നിങ്ങൾ പറഞ്ഞു വെക്കുന്നത്?

നിങ്ങൾ പറയുന്ന എന്ത് വിവരക്കേടും വള്ളിപുള്ളി വിടാതെ വിഴുങ്ങാൻ എല്ലാ മനുഷ്യരും വിവരദോഷികളോ നിങ്ങളുടെ അടിമകളോ അല്ല.
പാനൂരിലെ ബോംബ് നിർമ്മാണം പാർട്ടിയുടെ ഉന്നത നേതാക്കളുടെയും സ്ഥാനാർത്ഥി ശ്രീമതി KK ശൈലജയുടെയും അറിവോടെയായതു കൊണ്ടാണ് അവർ ഇങ്ങനെ കളളം പറയുന്നത്.
‘പ്രാദേശികമായുണ്ടായ ഒരു ബോംബ് സ്ഫോടനം ചർച്ചയാക്കുന്നത് വിഷയ ദാരിദ്ര്യം കൊണ്ടാണ്’ എന്ന് പറഞ്ഞ ശ്രീമതി KK ശൈലജ, ഈ ബോംബ് സ്ഫോടനത്തോടെ ചിന്നിച്ചിതറിയത് നിങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ശരീരം മാത്രമല്ല, PR ഏജൻസിയുണ്ടാക്കിയെടുത്ത നിങ്ങളുടെ വ്യാജ പ്രതിച്ഛായ കൂടിയാണ്.
ജനം മറുപടി തരും, തീർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button