ടെെപ്പ് 2 പ്രമേഹം ഇപ്പോൾ വർദ്ധിച്ചു വരുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
ഭക്ഷണത്തിൽ കൂടുതൽ പച്ച നിറത്തിലുള്ള ഇലക്കറികൾ ഉൾപ്പെടുത്തിയ ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. ചീര, ബ്രൊക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
read also: പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകള്‍ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നു
കൂടാതെ, അന്നജം ഇല്ലാത്ത പച്ചക്കറികൾ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രോക്കോളി, വഴുതന, വെള്ളരി, കാരറ്റ്, കോളിഫ്ലവർ, സെലറി, കൂൺ, തക്കാളി എന്നിവ അന്നജം ഇല്ലാത്ത പച്ചക്കറികളാണ്. അവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. കൂടാതെ ജിഐ 55ൽ താഴെയുമാണ്.
ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഒരിക്കലും പഴങ്ങൽ ജ്യൂസായി കഴിക്കരുത്. ജ്യൂസ് കുടിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Post Your Comments