കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്മണ്യത്തിനെതിരെയാണ് കേസ്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആര്‍. സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി
പാകിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ വര്‍ഗീയമായ രീതിയിലുള്ള പരാമര്‍ശവുമുണ്ട്.
Post Your Comments