CinemaLatest NewsKeralaNewsEntertainment

റെജീസ് ആൻ്റണിയുടെ സ്വർഗം ആരംഭിച്ചു

അഭിവന്ദ്യ പാംബ്ളാനി തിരുമേനിയും മാണി.സി. കാപ്പൻ എം.എൽ.എ.യും ചേർന്ന് ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.

മതമേലദ്ധക്ഷന്മാരുടേയും വൈദികരുടേയും ജനപ്രതിനിധികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലാണ് റെജിസ്ആൻ്റണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ആരംഭം കുറിക്കപ്പെട്ടത്. ഏപ്രിൽ അഞ്ച് വ്യാഴാഴ്‌ച്ച കൊച്ചി, പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പി.ഓ.സി.സെസെൻ്ററിലെ ചെറുപുഷ്പം ഹാളിലായിരുന്നു വ്യത്യസ്ഥമായ ഈ ചടങ്ങ് അരങ്ങേറിയത്. തലശ്ശേരി ബിഷപ്പ് അഭിവന്ദ്യ ജോസഫ് പാംബ്ളാനി തിരുമേനിയും മാണി.സി. കാപ്പൻ എം.എൽ.എ.യുമായിരുന്നു മുഖ്യാതിഥികൾ. ഇരുവരും ഭദ്രദീപം തെളിയിച്ചാണ് ചടങ്ങിനു തുടക്കമായത്. പിന്നീട് അഭിവന്ദ്യ പാംബ്ളാനി തിരുമേനിയും മാണി.സി. കാപ്പൻ എം.എൽ.എ.യും ചേർന്ന് സ്വർഗം എന്ന ഈ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.

READ ALSO: പള്ളിയില്‍ സ്ത്രീകളുടെ നിസ്‌കാര മുറിയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

മനുഷ്യരെ ഏറെ സ്വാധീനിക്കുന്ന ഒരു കലാരൂപമാണ് സിനിമ സിനിമയിലെ ഓരോ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന നല്ലൊരു വിഭാഗം തന്നെയുണ്ട്. മനുഷ്യനെ നൻമയിലേക്കു നയിക്കുവാൻ കഴിയുന്ന സന്ദേശങ്ങൾ ഈ ചിത്രത്തിലൂടെ നൽകുവാൻ ഈ ചിത്രത്തിന് കഴിയുമാറാകട്ടെയെന്ന് അഭിവന്യ പാംബ്ളാനി തിരുമേനി തൻ്റെ ആശംസാപ്രസംഗത്തിൽ അനുസ്മരിച്ചു. തൻ്റെ നാട്ടുകാരിയായ ലിസ്സി ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് എല്ലാ ആശംസകളും മാണി.സി. കാപ്പൻ എം.എൻ. എ യും നേർന്നു.

പ്രശസ്ത നടി കുടശ്ശനാട് കനകം (ജ്രയ് ജയ് ഹോഫെയിം) ഏ.കെ. സന്തോഷ്, രാജേഷ് പറവൂർ, മോഹൻ സിതാര, ഡോൺ മാക്സ്. പ്രവീൺ മോഹൻ, ഫാദർ ആൻ്റണി വടക്കേക്കര എന്നിവരും ആശംസകൾ നേർന്നു. സംവിധായകനും ഛായാഗ്രാഹകനുമായ പി.സുകുമാർ, മഞ്ജു പിള്ള, അനന്യ എന്നിവരും അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. സംവിധായകൻ റെജീസ് ആൻ്റണി നന്ദയും പറഞ്ഞു.

മധ്യതിരുവതാംകൂറിലെ ക്രൈസ്തവപശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അയൽവാസികളായ രണ്ടു കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ച്, ചില തിരിച്ചറിവുകൾ ലഭ്യമാകുന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അജുവർഗീസ് , ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, എന്നിവരും പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാ ജ്ഞന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത കിസ്ത്യൻ ഭക്തി ഗാന രചയിതാവ് ബേബി ജോൺ കലയന്താനി ആദ്യമായി ഒരു ഗാനം സിനിമക്കു വേണ്ടി ഈ ചിത്രത്തിൽ രചിക്കുന്നു.

കഥ – ലിസ്സി.കെ.ഫെർണാണ്ടസ്, – റെജീസ് ആൻ്റണി
തിരക്കഥ – റെജീസ് ആൻ്റെണി റോസ് ആൻ്റണി.
ഗാനങ്ങൾ സന്തോഷ് വർമ്മ. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.

സംഗീതം. മോഹൻ സിതാര, ലിസ്സി.കെ.ഫെർണാണ്ടസ് – ജിനി ജോൺ.
ഛായാഗ്രഹണം. എസ്. ശരവണൻ.
എഡിറ്റിംഗ്-ഡോൺ മാക്സ്.
കലാസംവിധാനം – അപ്പുണ്ണി സാജൻ.
മേക്കപ്പ് പാണ്ഡ്യൻ
കോസ്റ്റ്യും – ഡിസൈൻ. റോസ് ആൻ്റണി.
അസ്സോസ്റ്റിയേറ്റ് ഡയറക്ടേർസ് – റെജിലേഷ്, ആൻ്റോസ് മാണി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ തോബിയാസ്.

സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ പതിനൊന്ന് ബുധനാഴ്ച്ച ആരംഭിക്കുന്നു. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ- ജിജേഷ് വാടി.

shortlink

Post Your Comments


Back to top button