
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര തവണ വന്നാലും തൃശൂര്‍ കിട്ടില്ലെന്ന് കെ മുരളീധരന്‍. മൂന്നല്ല സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരില്‍ ജയിക്കില്ല. പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ തൃശൂരില്‍ സ്ഥിരതാമസമാക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തൃശൂര്‍ ലോക്‌സഭയില്‍ ബിജെപിയെ എങ്ങനെ ശ്രമിച്ചാലും വിജയിപ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുമായി ഡീല്‍ ഉറപ്പിക്കാനുള്ളതാണ്. തങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇ ഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഎമ്മാണ്. കരുവന്നൂരില്‍ സിപിഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കില്‍ ഇ ഡി വരില്ലായിരുന്നു. മുഖ്യമന്ത്രി സംഘി തലവനായി. നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ പതിപ്പായാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്’, കെ മുരളീധരന്‍ ആരോപിച്ചു.
Post Your Comments