തിരുവനന്തപുരം: അരുണാചലില്‍ മൂന്ന് മലയാളികളുടെ മരണത്തിലേക്ക് നയിച്ചതിലെ ബുദ്ധികേന്ദ്രം നവീന്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇനി ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ മാത്രമാണ് കാര്യങ്ങള്‍ വ്യക്തമാകാനുള്ളത്. നവീനും ദേവിയും ആര്യയും തങ്ങള്‍ പിന്തുടര്‍ന്ന രീതികള്‍ അടുപ്പമുള്ള ആരോടും പങ്കുവച്ചിട്ടില്ല. സ്‌കൂളിലെ ചില സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ പൊലീസിനെ സംശയങ്ങള്‍ അറിയിക്കുന്നുണ്ട്.
Read Also: പ്രധാനമന്ത്രി നുണകള്‍ പ്രചരിപ്പിക്കുന്നു, വിജയിക്കുക ഇന്ത്യ സഖ്യം: സ്റ്റാലിന്‍
നവീനിന്റെ നീക്കങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. അരുണാചലിലേയ്ക്കുള്ള യാത്ര ഏറെ രഹസ്യമാക്കിയിരുന്നു നവീനും കൂട്ടരും. നേരത്തേ ഗുവാഹത്തിയിലും ഇറ്റാനഗറിലുമെത്തിയെങ്കിലും അവിടെ ഇറങ്ങിയയുടനെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തുവെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. അവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്തുവെന്നോ ആരെ കണ്ടുവെന്നോ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് പൊലീസിനു കണ്ടെത്താനായില്ല.
28ന് ഗുവാഹത്തിയില്‍ ചെന്നപ്പോഴും മൂന്നുപേരും മൊബൈലുകള്‍ ഓഫ് ചെയ്തു. ഒരിടത്തുപോലും ഗൂഗിള്‍പേ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പണം കൈമാറിയില്ല. താമസിച്ച ഹോട്ടലിലും പണമാണു നല്‍കിയത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒഴിവാക്കി പണം നേരിട്ടു നല്‍കിയാണ് കഴക്കൂട്ടത്തുള്ള ട്രാവല്‍ ഏജന്‍സിയില്‍ നിന്നു മൂന്ന് പേര്‍ക്ക് ഗുവാഹത്തിക്കുള്ള വിമാനടിക്കറ്റും എടുത്തത്. ഹോട്ടല്‍ മുറിയെടുത്തപ്പോഴും നവീന്‍ മറ്റുള്ളവരുടെ രേഖകള്‍ നല്‍കിയില്ല. ഇതിനിടെ ആയുധവും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുമെല്ലാം വാങ്ങിയിരുന്നു. ഇതെല്ലാം നവീന്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്നതാണ്.
മൂവരും തമ്മിലുള്ള ആശയവിനിമയത്തിന് ചില വ്യാജ ഇമെയില്‍ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. ഇവരുടെ ഗ്രൂപ്പില്‍ ആരെങ്കിലും ചേര്‍ന്നിട്ടുണ്ടോ, മൂന്നു പേരും ഇത്തരം മെസേജുകള്‍ വേറെ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നൊക്കെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാലേ അറിയാനാകൂ. മരിച്ചുകിടന്ന മുറിയിലുണ്ടായിരുന്ന 2 മൊബൈലുകളും ലാപ്ടോപ്പും അരുണാചല്‍ പ്രദേശ് പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കു നല്‍കി.
Post Your Comments