കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താൻ സേവ സംഘങ്ങൾ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നഗരങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താൻസേവ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികൾ. വിദേശികളടക്കം പങ്കെടുക്കുന്ന സാത്താൻ സേവകൾ പലപ്പോഴും സ്‌പോൺസർ ചെയ്യുന്നത് ലഹരി മാഫിയകളാണ്.
ചെകുത്താനെ വാഴ്ത്തിപ്പാടുന്നതോടെ ആരാധനകൾക്ക് തുടക്കമാകുന്നു. തലയോട്ടിയിൽ ശേഖരിച്ച മൂത്രവും, ആർത്തവ രക്തവും, നഗ്‌നയായ കന്യകയും ആടോ ഒക്കെ ആവശ്യമുണ്ട് ഇവരുടെ ആഭിചാരക്രിയകൾക്ക്. വിശുദ്ധ ഗ്രന്ഥങ്ങളിലെ വരികൾ തലതിരിച്ചാണ് വായിക്കുക. ദൈവം എന്നിടത്ത് സാത്താൻ എന്നും നന്മ എന്നിടത്ത് തിന്മയെന്നും പറയും. മണിക്കൂറുകളോളം നീളുന്ന സാത്താൻ സേവയ്ക്ക് ശേഷം നഗ്‌നനൃത്തവും പരസ്യമായ ലൈംഗിക വേഴ്ചയും നടക്കും.
ഒരിക്കൽ ചെന്നു പെടുന്നവർക്ക് രക്ഷപ്പെടുക അസാധ്യം. സമ്പത്തും അതീന്ദ്രിയ ശക്തിയും ലഭിക്കുമെന്നുമുള്ള വിശ്വാസമാണ് ഇത്തരം ക്രിയകൾ ചെയ്യാൻ അംഗങ്ങൾ തയ്യാറാകുന്നത്. 13 ആണ് ഇത്തരം സംഘങ്ങളുട ഇഷ്ട നമ്പർ. മാസത്തിൽ ഈ ദിവസത്തിലാണ് പലപ്പോഴും ഇവർ സേവ നടത്താൻ തിരഞ്ഞെടുക്കാറ്. പതിമൂന്നാം തിയതി വെള്ളിയാഴ്ച കൂടി ആയാൽ ഇവരുടെ ക്രിയകൾ കൂടുതലായി നടക്കും. 666 ആണ് സാത്താന്റെ ഇഷ്ട നമ്പർ. സാത്താൻ സേവകർ ഈ നമ്പർ ഉള്ള ഫ്‌ളാറ്റുകളും വീടുകളുമാണ് ക്രിയകൾക്കായി തിരഞ്ഞെടുക്കുക. ഇവർക്ക് തല തിരിഞ്ഞ കുരിശും സാത്താന്റെ ബൈബിളും കറുപ്പും ചുവപ്പും നിറമുള്ള വസ്ത്രങ്ങളുമെല്ലാം പ്രധാനമാണ്.
നാടാകെ വലവിരിച്ച് സാത്താൻ സേവാ റാക്കറ്റ്? സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവൻഷൻ
ഇത്തരം സാത്താൻ സേവകൾക്കായി കേരളത്തിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ആന്റി ക്രൈസ്റ്റ് മൂവ്മെന്റ് എന്നും സാത്താൻ സേവക്കാർ അറിയപ്പെടുന്നുണ്ട്. സാത്താൻ സേവയിൽ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതത്രേ.
2015ലാണ് പെൺകുട്ടിയെ അനീഷ എന്ന യുവതി ചതിയിൽ പെടുത്തി കാമുകനുൾപ്പെടെയുള്ള സംഘത്തിന് കാഴ്ച്ചവെക്കുന്നത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസാകുന്നതും. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണമെങ്കിലും സാത്താൻ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ പീഡനം നടത്തിയ പ്രതികളെ സമ്പൂർണ്ണ തെളിവുകളോടെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം സാത്താൻ സേവ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments