Latest NewsKeralaNews

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Read Also: അരവിന്ദ് കെജ്രിവാളിന്റെ തീഹാര്‍ ജയിലിലെ പ്രഭാതദിനാരംഭം ഇങ്ങനെ

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പാനൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്‌ഫോടനത്തില്‍ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികള്‍ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിന്‍ മരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button