Latest NewsNewsIndia

നെല്ലൂരില്‍ വന്‍ തീപിടിത്തം: കടകള്‍ കത്തി നശിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍നാശനഷ്ടം. നെല്ലൂരിലെ ഓട്ടോ നഗറിലാണ് ഇന്ന് തീപിടിത്തമുണ്ടായത്.

Read Also: ബലാത്സംഗ ഇരയോട് സ്വകാര്യഭാഗത്തെ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ടു: മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസ്

സംഭവത്തില്‍ നിരവധി കടകള്‍ അഗ്‌നിക്കിരയായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്‌നിശമനാ സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വന്‍ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button