KeralaLatest NewsNews

നവീനും ദേവിയും മരിക്കാൻ എന്തുകൊണ്ട് അരുണാചൽ തിരഞ്ഞെടുത്തു? ആര്യയെ സ്വാധീനിച്ചത് ദേവി?

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ബ്ളാക്ക് മാജിക്കിന് ഇരയായാണോ ഇവരുടെ മാറണമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഒപ്പം, മരിക്കാന്‍ അരുണാചൽ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും.

13 വർഷം മുൻപായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം. രണ്ടുപേരും ആയുർവേദ ഡോക്ടർമാരായിരുന്നു. തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. തിരുവനന്തപുരം ആയുർവേദ കോളജിലാണു നവീൻ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. എങ്കിലും ഇരുവരും നല്ല സ്നേഹത്തിലാണ് കഴിഞ്ഞുവന്നതെന്നും കോട്ടയം മീനടത്തെ നാട്ടുകാർ പറയുന്നു. കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നത്രെ ദമ്പതികൾ. ദേവിയുടെ സുഹൃത്താണ് ആര്യ. ദേവി വഴിയാണ് ആര്യയ്ക്ക് ‘മരണാനന്തര ജീവിത’ത്തെ കുറിച്ചെല്ലാം വിശ്വാസം ഉണ്ടായതെന്നാണ് കരുതുന്നത്. ആര്യയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ സംഭവം.

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആര്യയുടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ദേവിയും ഭര്‍ത്താവ് നവീനും സമാന ദിവസങ്ങളിൽ സ്ഥലത്തില്ലെന്ന് മാത്രമല്ല അവര്‍ വിനോദയാത്രക്ക് പോയെന്നും ബന്ധുക്കളിൽ നിന്ന് വിവരം കിട്ടി. ഇതെ തുടര്‍ന്ന് പൊലീസും പിന്തുടര്‍ന്നു. ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവായി. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button