KeralaLatest NewsNews

മരണത്തിനു പിന്നിൽ സാത്താൻ സേവ, നവീന്‍ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെക്കുറിച്ച്: കൂടുതൽ വിവരങ്ങൾ പുറത്ത്

നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നു

കൊച്ചി: മൂന്നു മലയാളികളെ അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.

ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണുവെന്നാണ് സൂചന. ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് നവീന്റെയും ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളുണ്ട്. രക്തംവാര്‍ന്ന് മരിച്ചനിലയിലായിരുന്നു. നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.

read also: ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’: ആത്മഹത്യാ കുറിപ്പ് പോലും ഒരുപോലെ

നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നുവെന്നും അതിൽ സാത്താൻ സേവ പോലെ എന്തോ ആണുള്ളതെന്നും ബന്ധുകൂടിയായ മാത്യു പറയുന്നു. ദേവിയും അതിൽ അംഗമാണെന്നും 13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് ഇരുവരുടെയും മനസ് മാറിയിരുന്നെന്നും ഈ സംഘടനയിലൂടെയാണ് അവർ അരുണാചലിലേക്ക് പോയതെന്നും നാട്ടുകാർ പറയുന്നു.

തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ചാണ് ദേവിയും നവീനും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി തിരുവനന്തപുരത്ത് സ്വാകാര്യ സ്‌കൂളിൽ ജർമ്മൻ അധ്യാപികയായിരുന്നു. അവിടെവച്ചാണ് ആര്യയുടെ പരിചയത്തിലാകുന്നത്. ഇരുവരും സുഹൃത്തുക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button