ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. പിന്നീട് നടി നിത്യ മേനോനോട് തനിയ്ക്ക് പ്രണയമാണെന്ന് പറഞ്ഞ് സന്തോഷ് എത്തിയതോടെയാണ് സന്തോഷ് വർക്കി പ്രസിദ്ധനായത്. എല്ലാ സിനിമയുടെ റിലീസ് ദിവസവും എറണാകുളത്തെ ഏറ്റവും പ്രധാനപ്പെട്ട തിയേറ്ററിൽ സന്തോഷ് വർക്കിയുണ്ടാകും. ഇത്തരത്തിൽ സിനിമയുടെ റിവ്യു പറഞ്ഞ് നിരവധി പ്രശ്‌നങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട് സന്തോഷ് വർക്കി.
എന്നാൽ ഇപ്പോൾ തന്നെ എല്ലാവരും ഒരു കോമാളിയായി കാണുന്നുവെന്ന് പരാതിപ്പെടുകയാണ് സന്തോഷ് വർക്കി. ‘ഇപ്പോഴും ഞാൻ മോഹൻലാൽ ഫാനാണ്. ഞാൻ പറയുന്നതൊന്നും പ്ലാൻഡല്ല. ഇപ്പോൾ എനിക്ക് ആരോടും ക്രഷില്ല. കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വൺസൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാൻ വയ്യ. ഇതുവരെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല. ഗേൾഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ഗ്ലാമറും നോക്കും.’
‘ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ. ഞാൻ സ്ത്രീലംബടനല്ല. ഞാൻ കാമത്തോടെയല്ല സ്‌നേഹിക്കുന്നത്. അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ്. മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും ഞാൻ പിന്മാറിയത് ആക്ടിങിനോട് താൽപര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ ഫീൽഡ് ഔട്ടായിയെന്ന് പെരേര പറയുന്നുണ്ട് അത് സത്യമല്ല.’
Leave a Comment