Latest NewsNewsIndia

ഇഡിയുടെ അടുത്ത നീക്കം കരുവന്നൂരിലേയ്ക്ക്: സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കില്‍ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഒപ്പം ധനമന്ത്രാലയത്തിനും ആര്‍ബിഐക്കും വിവരങ്ങള്‍ കൈമാറി.

Read Also: രാജ്യത്ത് വീണ്ടും പാചക വാതക വില കുറച്ചു: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

സഹകരണ നിയമങ്ങള്‍ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകള്‍ തുടങ്ങിയതെന്നാണ് ഇ ഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകള്‍ ഉപയോഗിച്ചു. ഓഡിറ്റ് വിവരങ്ങളില്‍ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button