ന്യൂഡല്‍ഹി : ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പുതിയ ഡയറക്ടര്‍ ജനറലായി സദാനന്ദ് വസന്ത് ഡേറ്റ് ഐപിഎസ് ചുമതലയേറ്റു. ഞായറാഴ്ച ദിനകര്‍ ഗുപ്ത വിരമിച്ചതിന് പിന്നാലെയാണ് സദാനന്ദ് വസന്ത് ഡേറ്റ് എന്‍ഐഎ മേധാവിയായി ചുമതലയേറ്റത്.
Read Also: വരും മാസങ്ങളിൽ രാജ്യത്ത് ഉയർന്ന താപനിലയും ഉഷ്ണതരംഗവും: കനത്ത ജാഗ്രതാ നിർദേശം
മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ഡേറ്റ് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ്.
2008-ലെ മുംബൈ ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ പോരാടിയതിനാണ് ഇദ്ദേഹത്തിന് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചത്. 2007-ല്‍ സ്തുത്യര്‍ഹ സേവനത്തിനും 2014-ല്‍ വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനും അര്‍ഹനായിരുന്നു.
മുമ്പ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മീരാ-ഭയന്ദര്‍ വസായ് വിരാര്‍ പോലീസ് കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍, ജോയിന്റ് കമ്മീഷണര്‍ മുംബൈ ക്രൈംബ്രാഞ്ച് എന്നീ പദവികളിലും പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സിബിഐ) ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ (സിആര്‍പിഎഫ്) ഇന്‍സ്പെക്ടര്‍ ജനറലായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
Post Your Comments