KeralaLatest NewsNews

റിയാസ് മൗലവി വധക്കേസ്: അപ്പീല്‍ പോകുമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവ്

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഇതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധിയാണ് റിയാസ് മൗലവി കേസില്‍ പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്‍ ശരിയായ രീതിയിലാണ് ഇടപെട്ടതെന്നും രാജീവ് പറഞ്ഞു. കുറ്റപത്രം നിശ്ചിത സമയത്തിനകം സമര്‍പ്പിച്ച കേസാണ്. തെറ്റായ സന്ദേശം നല്‍കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘അന്വേഷണം കൂടാതെ ജനങ്ങളെ ജയിലിലിടുന്നു’: പ്രധാനമന്ത്രിക്കെതിരെ മെഹ്ബൂബ മുഫ്തി

ലോകത്ത് എന്ത് സംഭവിച്ചാലും ഗൂഡലോചനയെന്നും മുഖ്യമന്ത്രിയാണ് പ്രതിയെന്നും പറയുന്നത് പ്രതിപക്ഷം വ്രതമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന മറുപടിയായി മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷം കുറക്കുന്നതിന് പൊലീസ് ഇടപെടല്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്നായിരുന്നു സതീശന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button