ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അതെ പേരിൽ തന്നെയാണ് ബ്ലെസി സിനിമയാക്കിയത്. എന്നാൽ സിനിമയിൽ പറയുന്ന കഥാപാത്രങ്ങൾ താനാണെന്ന് അവകാശപ്പെട്ട് കൊണ്ട് പലരും രംഗത്തെത്തുന്നതിനെ തള്ളി എഴുത്തുകാരൻ ബെന്യാമിൻ. കഴിഞ്ഞ ദിവസം ഒരാൾ അഭിമുഖത്തിൽ വന്ന് താനാണ് കഥയിലെ കുഞ്ഞിക്ക എന്നവകാശപ്പെട്ടെന്നും അത് ശുദ്ധ നുണയാണെന്നും അദ്ദേഹം കുറിച്ചു. താൻ ഒരു കഥയും കേൾക്കാൻ ഒരാളെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
read also: ആലപ്പുഴയില്‍ വീണ്ടും കടല്‍ ഉള്‍വലിഞ്ഞു
സോഷ്യൽ മീഡിയ കുറിപ്പ്
ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ..
Post Your Comments