പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് നെന്മാറ-വല്ലങ്ങി വെടിക്കെട്ട് നടക്കുന്നത്. കഴിഞ്ഞാഴ്ച വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോലീസിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും കർശന മേൽനോട്ടത്തിലാണ് വെടിക്കെട്ട് നടക്കുക.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിലും, മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നത്. തുടർന്ന് പിഴവുകൾ പരിഹരിച്ച് വെടിക്കെട്ടിനുള്ള അനുമതി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. പിന്നാലെ ഇതിലെ ഭരണകൂടം വീണ്ടും പരിശോധന നടത്തിയപ്പോൾ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അനുമതി നൽകിയത്.
Leave a Comment