ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ മോചിപ്പിച്ചതായി ഇന്ത്യന്‍ നാവികസേന. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ കീഴ്പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ കീഴ്പ്പെടുത്തിയത്.
Read Also: ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ ഇവ
ഇറാനിയന്‍ കപ്പലായ അല്‍-കംബര്‍ 786 ആണ് ആക്രമിക്കപ്പെട്ടത്. 9 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തുടര്‍ന്ന് പടക്കപ്പലുകളായ ഐഎന്‍എസ് സുമേധയും ഐഎന്‍എസ് ത്രിശൂലും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങുകയായിരുന്നു. മോചിപ്പിച്ചെടുത്ത കപ്പലിലെ പാക് പൗരന്‍മാരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പോരാടി മേഖലയുടെ സുരക്ഷ ഉറപ്പുവരുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യന്‍ നാവികസേന പറഞ്ഞു.
Post Your Comments