KeralaLatest NewsNews

കട്ടപ്പന ഇരട്ടക്കൊലക്കേസ്: പ്രതി നിതീഷിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസ് ചുമത്തി, വിവാഹദോഷം മാറാന്‍ പ്രതീകാത്മക കല്യാണം

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി നിതീഷിനെതിരെ ചുമത്തിയത്. നേരത്തെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസ് എടുത്തിരുന്നു. സുഹൃത്തിന്റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരില്‍ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്.

Read Also: ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിച്ച ശ്രദ്ധേയ: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ നിധി സോഷ്യൽമീഡിയ ഇൻഫ്ലുവന്സർ

അതേസമയം, കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമാ നായകനെ പോലെ നോവല്‍ എഴുത്തുകാരനാണെന്ന് പൊലീസ്. കൊലപാതകത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രതി എഴുതി പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ നോവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പിന്നീട് കൂട്ടക്കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button