ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും കാഹളം മുഴങ്ങിയതോടെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ അരുണാചൽ പ്രദേശിലെ പതിവ് തെറ്റിക്കാത്ത ഒരു തിരഞ്ഞെടുപ്പ് ബൂത്താണ് ചർച്ചാ വിഷയം. ഏക വോട്ടർക്കായി കിലോമീറ്ററുകൾ താണ്ടിയാണ് ഉദ്യോഗസ്ഥ സംഘം വോട്ടിംഗ് ബൂത്ത് സ്ഥാപിക്കുന്നത്. 39 കിലോമീറ്റർ ഓളം കാൽനടയായി സഞ്ചരിച്ചാണ് അരുണാചൽ പ്രദേശിലെ ഉൾഗ്രാമമായ മലോഗം ഗ്രാമത്തിൽ വോട്ടിംഗ് ബൂത്ത് സ്ഥാപിക്കുക. ഏപ്രിൽ 18-ന് തന്നെ ഈ ഗ്രാമപ്രദേശത്തെ ലക്ഷ്യമാക്കി ഉദ്യോഗസ്ഥർ യാത്ര തിരിക്കും.
മലോഗം ഗ്രാമത്തിലെ 44 കാരിയായ സോകേല തയാങ് എന്ന യുവതിക്ക് വോട്ട് ചെയ്യുന്നതിനാണ് ഇവിടെ പോളിംഗ് ബൂത്ത് സ്ഥാപിക്കുന്നത്. ഈ ഗ്രാമത്തിൽ വളരെ കുറച്ചു കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. എന്നാൽ, സോകേല തയാങ് ഒഴികെയുള്ള വോട്ടർമാർ മറ്റു പോളിംഗ് ബൂത്തുകളിൽ രജിസ്റ്റർ ചെയ്തവരാണ്. ഇവർ സ്വന്തം ഗ്രാമത്തിലെ പോളിംഗ് ബൂത്തുകളിലേക്ക് പേര് മാറ്റാൻ തയ്യാറല്ല. പ്രതികൂലമായ കാലാവസ്ഥയെ പോലും അതിജീവിച്ചാണ് ഉദ്യോഗസ്ഥ സംഘം ഈ മേഖലയിൽ എത്തിച്ചേരുക.
Also Read: സർവകലാശാല പിഎച്ച്ഡി മാനദണ്ഡം പരിഷ്കരിച്ച് യുജിസി
അരുണാചൽ ഈസ്റ്റ് എന്ന ലോക്സഭാ മണ്ഡലത്തിലും, ഹയുലിയാങ് നിയമസഭ മണ്ഡലത്തിലാണ് മലോഗം എന്ന ഗ്രാമം ഉൾപ്പെട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബോസിറാം സിറാമും ബിജെപിയുടെ തപിർ ഗാവോയും തമ്മിലാണ് മത്സരം നടക്കുന്നത്. ഒന്നാം ഘട്ടമായ ഏപ്രിൽ 19നാണ് അരുണാചൽ പ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments